ചെറുകോൽ : കൊവിഡ് പ്രതിരോധ വിഹിതത്തിൽ കേരളത്തോടുള്ള കേന്ദ്ര അവഗണ അവസാനിപ്പിക്കുക, എൻ.ആർ.ഇ.ജി തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചെറുകോൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ പോസ്‌റ്റോഫീസ് പടിക്കൽ നടത്തിയ ധർണ റാന്നി മണ്ഡലം കമ്മിറ്റിയംഗം കെ. തൻസീർ ഉദ്ഘാടനം ചെയ്തു അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. രമേശൻ നായർ, അബ്ദുൾ ഫസിൽ, നിസാർ യൂസഫ് എന്നിവർ പ്രസംഗിച്ചു.