തിരുവല്ല: നിയോജക മണ്ഡലത്തിലെ കവിയൂർ,കുന്നന്താനം,കല്ലൂപ്പാറ,പുറമറ്റം എന്നീ പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ നിർമ്മാണത്തിനായി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു.കവിയൂർ പഞ്ചായത്തിലെ മുണ്ടയ്ക്കമൺ ആശുപത്രിപ്പടി റോഡ് (4. 98 ലക്ഷം),കുന്നന്താനം പഞ്ചായത്തിലെ മൃഗാശുപത്രിപ്പടി ആലുപറമ്പ്റോഡ് (7 ലക്ഷം),കല്ലൂപ്പാറ പഞ്ചായത്തിലെ താന്നിക്കൽപ്പടി പ്‌ളാങ്കൂട്ടത്തിൽപ്പടി റോഡ് (6 ലക്ഷം),കിഴുവള്ളിപ്പടി തുരുത്തിയിൽപ്പടിറോഡ് (2.02 ലക്ഷം) പുറമറ്റം പഞ്ചായത്തിലെ മേപ്രത്ത്പടി തെക്കുംപടി റോഡ് (5 ലക്ഷം).