പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ വിഹിതത്തിൽ കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണയ്ക്കെതിരെ ദേശവ്യാപകമായി സി.പി.ഐ സംഘടിപ്പ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ കോഴഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ ധർണ ലോക്കൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. പ്രകാശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി.കെ ബാജു,സാബു വഞ്ചിത്ര,എം.ആർ. ശശികുട്ടൻ,ഉഷ രവി, സുന്ദരേശൻ,സുധീർ,വി.എം. ചെറിയാൻ എന്നിവർ പങ്കെടുത്തു.