തിരുവല്ല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് ഫണ്ട് സമാഹരിച്ചു നൽകാൻ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന റിസൈക്കിൾ കേരളയുടെ തിരുവല്ല ബ്ലോക്ക് തല ഉദ്ഘാടനം യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് നിർവഹിച്ചു.ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ആർ. മനു പത്രങ്ങൾ ഏറ്റുവാങ്ങി.