20-congress
ഇലന്തൂർ ​ ഓമല്ലൂർ റോഡ് പണിയിലെ അഴിമതിക്കെതിരെ യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ നേതൃ​ത്വ​ത്തിൽ ന​ടത്തിയ ഉപരോധ സമരം

ഇലന്തൂർ : ഇലന്തൂർ - ഓമല്ലൂർ റോഡ് പണിയിലെ അഴിമതിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് റോ‌ഡ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. മണ്ഡലം പ്രസിഡന്റ് റിനോയ്​ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അനീഷ് പന്നിക്കുഴി, ആൽവിൻ പ്രക്കാനം, ബിനോജ് തെന്നാടൻ എന്നിവർ പ്രസംഗിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റുചെയ്ത് മാറ്റി.
റോഡ് നിർമ്മാണത്തിൽ കരാറുകാരൻ നടത്തുന്ന ക്രമക്കേട് ചൂണ്ടിക്കാട്ടി നാട്ടുകാർ പൊതുമരാമത്ത് എൻജിനിയർക്ക് പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് മന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.