പത്തനംതിട്ട: മഹാരാഷ്ട്രയിൽ നിന്ന് മേയ് 13ന് നാട്ടിൽ എത്തിയ 30 വയസുകാരനായ കടപ്ര സ്വദേശിക്ക് ഇന്നലെ കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ അഞ്ചു പേർ രോഗികളായിട്ടുണ്ട്. ജനറൽ ആശുപത്രി പത്തനംതിട്ടയിൽ ഒൻപതു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ മൂന്നു പേരും ജനറൽ ആശുപത്രി അടൂരിൽ ഒരാളും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ എട്ടു പേർ ഐസൊലേഷനിൽ ഉണ്ട്.
ജില്ലയിൽ ഐസോലേഷനിൽ ഉള്ളവർ : 21
ഇന്നലെ ഐസൊലേഷനിലായവർ : 7
നിരീക്ഷണത്തിലുള്ളവർ : 2688
പ്രൈമറി കോൺടാക്ടുകൾ : 11
മറുനാടൻ മലയാളികൾ : 2388
പ്രവാസി മലയാളികൾ : 289
കൊവിഡ് കെയർ സെന്ററുകൾ : 78
താമസിക്കുന്നവർ : 553
ഇന്നലെ വരെ അയച്ച സാമ്പിളുകളിൽ 22 എണ്ണം പൊസിറ്റീവായും 5283 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 290 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ഒന്നാംനിര ചികിത്സാകേന്ദ്രം
ജില്ലയിലെ ആദ്യ കൊവിഡ് ഒന്നാംനിര ചികിത്സാകേന്ദ്രം റാന്നി മേനാംതോട്ടം ആശുപത്രിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. റവന്യൂ വകുപ്പ്, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് (ബിൽഡിംഗ്സ്) വകുപ്പ് എന്നീ വകുപ്പുകൾ സഹകരിച്ചാണ് ഒന്നാംനിര ചികിത്സാകേന്ദ്രം പ്രവർത്തനക്ഷമമാക്കുന്നത്.