പത്തനംതിട്ട : കുമ്പളാംപൊയ്ക സ്വദേശിയായ പത്തൊമ്പതുകാരിയെ അയൽവാസിയായ യുവാവ് കുത്തി പ്പരിക്കേൽപ്പിച്ചു. ചെങ്ങറമുക്ക് കൊച്ചയ്യത്ത് കണ്ണംപാറ വീട്ടിൽ കുഞ്ഞുമോന്റെ മകൾ രാധിക(19)യ്ക്കാണ് കുത്തേറ്റത്. തലയിലും കഴുത്തിലും കയ്യിലുമായി നിരവധി മുറിവുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണംപാറ ചരുവിൽ സനോജ് (38)നെ പൊലീസ് തെരയുന്നു.. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം.

തോട്ടിൽ കുളിക്കാൻപോയ രാധികയെ കറിക്കത്തികൊണ്ട് സനോജ് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാധികയുടെ കരച്ചിൽ കേട്ട് അച്ഛനും അയൽവാസികളും എത്തിയപ്പോൾ സനോജ് ഓടി രക്ഷപ്പെട്ടു. രാധികയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മേസ്തിരിയായ സനോജിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അയൽവാസികളായ ഇവരുടെ കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. പത്ത് വർഷം മുമ്പ് മറ്റൊരു യുവതിയുമായുള്ള ബന്ധത്തെ തുടർന്ന് ഇയാൾ ആസിഡ് കുടിച്ചിരുന്നു.

ആന്ധ്രാപ്രദേശിൽ നഴ്സിംഗ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് രാധിക