ചെങ്ങന്നൂർ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ എൻ..ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റാഫീസ് പടിക്കൽ ധർണ നടത്തി. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയും തൊഴിൽ സമയം എട്ട് മണിക്കൂർ എന്നത് 12 മണിക്കൂർ ആക്കിയും രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലച്ചും ജനങ്ങളെ നിത്യദുരിതത്തിലേക്ക് തള്ളിവിടുന്ന ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടു. എൻ.സി.പി. ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.പ്രസന്നൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്ടി.സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ധർണയിൽ പ്രണവം വിജയൻ,മുഹമ്മദ് ഷാൻ,തോമസ് പുത്തൻകാവ് അംബി എന്നിവർ പ്രസംഗിച്ചു.