20-kunchu

പത്തനംതിട്ട : കടുവയെ പിടികൂടാൻ കഴിയാതെ വന്നതോടെ കുഞ്ചുവെന്ന കുങ്കിയാനയെ വയനാട്ടിലേക്ക് മടക്കിയയച്ചു. വയനാട് എലിഫന്റ് സ്‌ക്വാഡിൽ നിന്ന് എത്തിയവരും തിരിച്ചുപോയി. അവിടെ നിന്ന് വന്ന വെറ്ററിനറി സർ‌ജൻ ഡോ. അരുൺ സഖറിയ അടക്കമുള്ളവർ ഇവിടെ തുടരും. കടുവയെ കണ്ടെത്താൻ കഴിയാതെ വന്നതിനാലാണ് ആനയെ മടക്കി അയച്ചതെന്ന് റാന്നി എ.സി.എഫ്. കെ.വി. ഹരികൃഷ്ണൻ പറഞ്ഞു. കുങ്കിയാനയെ ഇവിടെ ഉപയോഗിക്കാനും കഴിയില്ല. കഴിഞ്ഞ ആറുദിവസമായി കടുവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആനയുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഒരു വെറ്ററിനറി സർജനടക്കം കൂടെപ്പോയത്. ഇവരിൽ പലരും അടുത്ത ദിവസം തിരികെ എത്തും.
തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നതിനെ തുടർന്നാണ് വയനാട്ടിൽ നിന്ന് ആനയെ എത്തിച്ചത്. .ആനയുടെ പ്രധാന പാപ്പാൻ മുരുകന് ആനപ്പുറത്ത് നിന്ന് വീണ് ഇതിനിടെ പരിക്കേറ്രിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മുരുകനും മടങ്ങി.