ചെങ്ങന്നൂർ: ഹോം ക്വാറന്റീനിൽ കഴിയാൻ ട്രാൻസ്‌പോർട്ട് ബസിൽ
വന്ന രണ്ടുപേരെ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഇറക്കാതെ കോട്ടയത്ത് ഇറക്കിയത് വിവാദമായി ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ബസിൽ വന്നവരാണ് ഇവർ. ഇന്നലെ രാവിലെ 11.30 ന് ചെങ്ങന്നൂരിൽ പുലിയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം ജെ.എച്ച്.ഐ സജിത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ കെ.എസ് ആർ ടി.സി സ്റ്റാൻഡിൽ ഇവരെയും കാത്തുനിന്നിരുന്നു. ബസിന് കൈകാണിച്ച് നിറുത്തി ഡ്രൈവറെ വിവരം അറിയിച്ചെങ്കിലും രണ്ടുപേരെയും ഇറക്കിവിടാൻ ഡ്രൈവർ തയ്യാറായില്ല. .
തിരുവനന്തപുരം വിട്ടാൽ കൊട്ടാരക്കര, കോട്ടയം സ്റ്റേപ്പുകളിൽ മാത്രമേ ബസ് നിറുത്താവു എന്നാണ് തനിക്ക് ലഭിച്ച നിർദ്ദേശമെന്ന് ഡ്രൈവർ പറഞ്ഞു.
ഏറെനേരത്തെ തർക്കങ്ങൾക്കൊടുവിൽ ബസ് കോട്ടയത്തേക്ക് പോയി. പിന്നീട് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നിന്ന് 108 ജെ.എച്ച്‌ഐ വി.എസ് സജിത്ത് , ഉദ്യോഗസ്ഥനായ ജി.രമേശ്, എന്നിവരടങ്ങുന്ന സംഘം കോട്ടയത്തേക്ക് ഇവരെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.