20-ksktu
കെ എസ് കെ ടി യു ചിറ്റാർ പഞ്ചായത്ത് കമ്മറ്റി​യുടെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിയുടെ നടീൽ തേക്കേക്കരയിൽ കെഎസ് കെ ടി യു ജില്ലാ സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു .

ചിറ്റാർ: ഭക്ഷ്യസമൃദ്ധി നാട് സമൃദ്ധി' എന്ന സന്ദേശമുയർത്തി കെ.എസ്.കെ ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പെരുനാട് ഏരിയാ കമ്മിറ്റിയുടെ കീഴിലെ എല്ലാ മേഖലാ കമ്മിറ്റികളിലും കൃഷി ആരംഭിച്ചു. കെ.എസ്.കെ.ടി.യു ചിറ്റാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിയുടെ നടീൽ തേക്കേക്കരയിൽ ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ്പി.എസ് കൃഷ്ണകുമാർ ,ട്രഷറാർ എം.എസ് രാജേന്ദ്രൻ ,ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.രജി,പി ആർ തങ്കപ്പൻ ,ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.കെ റോയി ,മിനി അശോകൻ,സ്മിത,ടി.എസ്.രാധാകൃഷ്ണൻ,പി.ബാബുജി ,സുശീലൻ എന്നിവർ പങ്കെടുത്തു.പെരുനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിയുടെ നടീൽ കെ.എസ്.കെ.ടി.യു ജില്ലാ ട്രഷറാർ എം എസ്.രാജേന്ദ്രൻ പെരുനാട്ടിൽ ഉദ്ഘാടനം ചെയ്തു .ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.രജി ,റോബിൻ കെ തോമസ് ,മേഖല സെക്രട്ടറി സുഗതൻ ,ബാബു എന്നിവർ പങ്കെടുത്തു.സീതത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാരംഭിച്ച കൃഷി നടീൽ മൂന്നുകല്ലിൽ ഏരിയാ പ്രസിഡന്റ് എസ്.ജ്യോതിഷ് ഉദ്ഘാടനം ചെയ്തു.വിജയൻ,നാസർ,ലത്തീഫ് എന്നിവർ പങ്കെടുത്തു.