പന്തളം:കുരമ്പാല കീരുകുഴി റോഡരികിൽ പെരുമ്പുളിക്കൽ കുളവള്ളി പാലത്തിനടുത്തായി ലോഡ് കണക്കിന് മാലിന്യം ചാക്കിൽക്കെട്ടി തള്ളി. ദുർഗന്ധം മൂലം ജനം ദുരിതത്തിൽ, കക്കൂസ് മാലിന്യം സ്ഥിരം തള്ളുന്ന സ്ഥലമായിരുന്ന ഇവിടെ കുറച്ചുനാളായി ഇത് നിലച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പഴം, പച്ചക്കറി ഉൾപ്പെടെ ചീഞ്ഞളിഞ്ഞ മാലിന്യം തള്ളിയത്.
ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് പന്തളം തെക്കേക്കര മണ്ഡലം പ്രസിഡന്റുമായ രഘു പെരുമ്പുളിക്കൽ, പന്തളം സി.ഐ.ക്ക് പരാതി നൽകി .പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
കുരമ്പാല ജംഗ്ഷനിലെ കടകളിലെയുംമറ്റും സിസിടിവികൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.