പന്തളം:കുളനട പഞ്ചായത്തിൽ സർക്കാരും ജില്ലാ ഭരണകൂടവും , ആരോഗ്യ വകുപ്പും നിർദേശിച്ചിട്ടുളള പ്രതിരോധ പ്രവർത്തനങ്ങളും, മുന്നൊരുക്കങ്ങളും ഭരണ സമിതിയും, സെക്രട്ടറിയും അട്ടിമറിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം സമരം നടത്തി. ജന പ്രതിനിധികളായ പോൾ രാജൻ, ശ്രീലത, സൂസൻ തോമസ്, വിശ്വകല, എൽസി ജോസഫ് എന്നിവർ പങ്കെടുത്തു. സി പിഎം ലോക്കൽ സെക്രട്ടറി എൻ ജീവരാജ് ഉദ്ഘാടനം ചെയ്തു. പി കെ വാസു പിള്ള സംസാരിച്ചു.