charge

പത്തനംതിട്ട : ലോക്ക് ഡൗൺ കാലത്തെ ഇടവേളയ്ക്കു ശേഷം കെ.എസ്.ആർ.ടിസി ജില്ലയ്ക്കുള്ളിൽ ഇന്നു മുതൽ സർവീസുകൾ നടത്തും. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകളുടെ പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസുകൾ. പുതുക്കിയ യാത്രാനിരക്കനുസരിച്ചുള്ള ഫെയർ സ്റ്റേജുകൾ തയാറായി.
സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായി ജില്ലയിലെ ഡിപ്പോകളിൽ ബസുകൾ അറ്റകുറ്റപ്പണികൾ നടത്തി കഴുകി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. ഓർഡിനറി ബസുകളാണ് ജില്ലയിൽ സർവീസുകൾ നടത്തുന്നത്. ആളുകൾ എത്തുന്നതനുസരിച്ചാവും കൂടുതൽ ബസുകൾ സർവീസ് നടത്തുക. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ രാത്രി 7വരെയുമുള്ള സമയത്തായിരിക്കും സർവീസ് നടത്തുക. സർക്കാർ ജീവനക്കാരെയും പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളെയും പരിഗണിച്ചാണ് ഇത്തരമൊരു സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. സർവീസ് ആരംഭിക്കുമെങ്കിലും യാത്രക്കാരുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്.

പത്തനംതിട്ടയിൽ നിന്ന്

റാന്നി, അടൂർ, കലഞ്ഞൂർ, ആങ്ങമൂഴി, പെരുനാട്, കോഴഞ്ചേരി, പന്തളം ഭാഗങ്ങളിലേക്ക് .
റാന്നിയിൽ നിന്ന്

പത്തനംതിട്ട, ചക്കുളത്തുകാവ്, വീയപുരം, ഓതറ റൂട്ടുകളിൽ

മല്ലപ്പള്ളിയിൽ നിന്ന്

കല്ലൂപ്പാറ വഴിയും കുന്നന്താനം വഴിയും തിരുവല്ല സർവീസുകളുണ്ടാകും. മല്ലപ്പള്ളി, കോഴഞ്ചേരി റൂട്ടിലും ബസുകൾ ഓടും. റാന്നിയിൽ നിന്ന്

രണ്ട് ബസ് വെച്ചൂച്ചിറ നവോദയ റൂട്ടിലും ഒരെണ്ണം 70 ഏക്കർ വെച്ചൂച്ചിറ - പത്തനംതിട്ട റൂട്ടിലും ഒരെണ്ണം ആങ്ങമൂഴി റാന്നി റൂട്ടിലും .

അടൂരിൽ നിന്ന്

പത്തനംതിട്ട, കടമ്പനാട് പന്തളം, ഏനാത്ത് റൂട്ടുകളിലും. കോന്നി- കലഞ്ഞൂർ റൂട്ടിലും.

സർവീസ് നടത്തുന്ന ബസുകൾ

പത്തനംതിട്ട : 10

തിരുവല്ല : 15

റാന്നി : 4

അടൂർ : 16

കോന്നി : 3