തിരുവല്ല: ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന്റെ ഭാഗമായുള്ള ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് അഖിലകേരള തന്ത്രി മണ്ഡല വിദ്യാപീഠം സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഉത്സവങ്ങളും പ്രത്യേക പൂജകളും മാറ്റിവച്ചതോടെ ദുരിതത്തിലായ ക്ഷേത്രങ്ങളെയും ആയിരക്കണക്കിന് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്.നിത്യവൃത്തി പോലും ബുദ്ധിമുട്ടിലായ പല ക്ഷേത്രങ്ങളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാണ്. മറ്റു മേഖലകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ ക്ഷേത്രങ്ങളിലെ ഭക്തജനങ്ങൾക്കുള്ള നിയന്ത്രണവും ഒഴിവാക്കണമെന്ന് സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ കെ.പി വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വാഴയിൽ മഠം എസ്.വിഷ്ണു നമ്പൂതിരി,ട്രഷറർ ഗണപതി പോറ്റി, ജോ.സെക്രട്ടറി എൻ.മഹാദേവൻ പോറ്റി,ഡോ.ദിലീപ് നാരായണൻ നമ്പൂതിരി,സന്തോഷ് നമ്പൂതിരി, പി.എം.വിഷ്ണു നമ്പൂതിരി,കെ.പുരുഷോത്തമൻ നമ്പൂതിരി,വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.