തിരുവല്ല: എല്ലാ മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാത്ത സർക്കാർ നടപടി വിശ്വാസ സമൂഹത്തോടുള്ള അനീതിയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയോഗം കുറ്റപ്പെടുത്തി. ആരാധാന സ്വതന്ത്ര്യം മൗലികാവകാശമാണ്. സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ വിശ്വാസ സമൂഹം തയാറാണ്. എന്നിട്ടും പുതുക്കിയ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കാനോ, വിശ്വാസികളുടെ ആവശ്യത്തിനു വിലകല്പിക്കാനോ സർക്കാർ തയാറാകാത്തത് സംശയാസ്പദമാണ്. ഇക്കാര്യത്തിൽ അടിയന്തര തീരുമാനം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ.എം.രാജു അദ്ധ്യക്ഷത വഹിച്ചു.