adr
ഡോ അഭിലാഷും കുടുംബവും താൻ രൂപകൽപ്പന െയ്ത മാസ്കുൾ അണിഞ്ഞ്

ഇളമണ്ണൂർ: മാസ്കണിഞ്ഞാൽ പുഞ്ചിരിക്കുന്ന മുഖം കാണില്ലെന്ന സങ്കടംവേണ്ട. പുഞ്ചിരിക്കുന്ന മാസ്ക് തന്നെ ഒരുക്കിയിരിക്കുകയാണ് ജൂനിയർ ചേംബർ ഇന്റർനാഷണൽ . സോൺ 22 ന്റെ ചിരിച്ചുകൊണ്ട് നേരിടാം എന്ന പദ്ധതിക്ക് വേണ്ടി മാസ്ക് രൂപകൽപന ചെയ്തത് ഇളമണ്ണൂർ സ്വദേശിയും ജെ സി ഐ സോൺ ഗവേണിങ് ബോർഡ്‌ അംഗവുമായ ഡോ.ആർ. അഭിലാഷാണ്. പലനിറത്തിലുള്ള മാസ്കുകളിൽ ആലേഖനം ചെയ്ത ചിരിയുടെ അടയാളമാണ് പ്രത്യേകത.

ആദ്യഘട്ടമായി അൻപതിനായിരം മാസ്കുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്.പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആദിവാസി ഊരുകളിലും വിതരണംചെയ്യും. പരിസ്ഥിതി സംരക്ഷണം, പ്രതിസന്ധി ഘട്ടത്തിലെ അതിജീവനം, എന്നീ വിഷയങ്ങളിൽ ലോക്ക് ഡൗൺ കാലയളവിൽ ജെ. സി. ഐ. സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിൽ ക്ളാസെടുക്കാറുമുണ്ട് അഭിലാഷ്. ജൂനിയർ ജേയ്‌സി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് ദുരിതാശ്വാസ സഹായനിധി സ്വരൂപിക്കുന്നതിനും നേതൃത്വം നൽകുന്നു. സോൺ പ്രസിഡന്റ് ജയിംസ് കെ. ജയിംസ്, ഫോക്കസ് ഏരിയ ചെയർമാൻ വിനോദ് ശ്രീധർ എന്നിവരുടെ പിന്തുണയോടെയാണ് പ്രവർത്തനങ്ങൾ.