traco
ട്രാക്കോ കേബിൾ കമ്പനിയിലെ ജൈവ കാർഷിക പദ്ധതിയുടെ ഉദ്ഘാടനം മാത്യു ടി തോമസ് എം എൽ എ നിർവഹിക്കുന്നു

തിരുവല്ല: തരിശുകൃഷിയുടെ ഭാഗമായി ചുമത്ര ട്രാക്കോ കേബിൾ കമ്പനിയും ഹരിത കേരള മിഷനുമായി ചേർന്ന് ജൈവ കാർഷിക പദ്ധതി നടപ്പിലാക്കി.കമ്പനി വളപ്പിലെ കാടുകയറി കിടന്ന രണ്ടേക്കർ തെളിച്ചു അവിടെ മരച്ചീനി, വാഴ, ചേന, ഇഞ്ചി, മഞ്ഞൾ, ചേമ്പ് എന്നിവയെല്ലാം കൃഷിയിറക്കി. ഇക്കാര്യത്തിൽ കമ്പനിയിലെ വിവിധ തൊഴിലാളി യൂണിയനുകൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചു.പദ്ധതിയുടെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ആർ.ജയകുമാർ,കൗൺസിലർ തോമസ് വഞ്ചിപ്പാലം,ട്രാക്കോ മാനേജിംഗ് ഡയറക്ടർ ബിജു മാത്യു,യൂണിറ്റ് ഹെഡ് ജി.വേണുഗോപാൽ,കൃഷി ഓഫിസർ സുഗതകുമാരി,കോർഡിനേറ്റർ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.