കാഞ്ഞീറ്റുകര : എസ്.എൻ.ഡി.പി.വി.എച്ച്.എസ്എസിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഇനി നടക്കാനുള്ള എസ്.എസ്.എൽ.സി.സി, പ്ലസ്ടു , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള 500 മാസ്‌കുകൾ എൻ.എസ്.എസ് വോളന്റിയേഴ്സ് തയാറാക്കി. സമീപ സ്‌കൂളായ സെന്റ് മേരീസ് വി.എച്ച്.എസ്.എസ് വലിയകുന്നം സ്‌കൂളിലേക്ക് 100 മാസ്‌കുകളും, ഡി.ഒ.ഓഫീസിലേക്ക് 280 മാസ്‌കുകളും സ്വന്തം സ്‌കൂളിലേക്ക് 120 മാസ്‌കുകളും നിർമ്മിച്ച് നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു എസ്.പ്രോഗ്രാം ഓഫീസർ രാജീവ് വി.എന്നിവർ നേതൃത്വം നൽകി.