minister
കേരള കോൺഗ്രസ്(എം) പത്തനംതിട്ട ജില്ല പ്രസിഡന്റ് എൻ.എം.രാജു, സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ എന്നിവർ ചേർന്ന് വനംമന്ത്രി കെ.രാജുവിന് നിവേദനം നൽകുന്നു

തിരുവല്ല: മലയോര കർഷക മേഖലകളിലെ വന്യമൃഗശല്യം തീർക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം) വനംമന്ത്രി കെ.രാജുവിനു നിവേദനം നൽകി.ശല്യക്കാരായ കാട്ടുപന്നികളെ തോക്ക് ലൈസൻസുള്ള കർഷകർക്ക് വെടിവെച്ചുകൊല്ലാൻ അനുവാദം നൽകാമെന്ന് വനംമന്ത്രി ഉറപ്പ് നൽകിയതായി നിവേദനം നൽകിയ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.എൻ.രാജു, സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ എന്നിവർ അറിയിച്ചു.നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് കാട്ടുപന്നികളെ വെടിവെക്കാൻ അനുവാദം ഉണ്ടായിരുന്നത്. ജില്ലയിലെ മലയോര മേഖലയായ റാന്നി ,കോന്നി,വടശ്ശേരിക്കര പ്രദേശങ്ങളിൽ കടുവ,പുലി,കാട്ടാന,കാട്ടുപന്നി എന്നിവ കർഷകർക്ക് സ്ഥിരം ഭീഷണി ഉയർത്തുന്നു.വന്യമൃഗഭീഷണിയെ തുടർന്ന് ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും തൊഴിൽ നഷ്ടവും കാർഷിക പ്രതിസന്ധിയും കാരണം ജനങ്ങൾ വലഞ്ഞിരിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.