പത്തനംതിട്ട : രാജീവ് ഗാന്ധിയുടെ 28ാം രക്തസാക്ഷിത്വ ദിനമായ ഇന്ന് സമഭാവനാദിനമായി ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു. രക്തദാനത്തിനുള്ള സമ്മതം അറിയിച്ചുള്ള 1000 പേരുടെ പട്ടിക ഡി.സി.സി പ്രസിഡന്റ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും. രക്തദാനത്തിനായി നാളെ 100 പ്രവർത്തകരെ സന്നദ്ധരാക്കുമെന്നും ബാബു ജോർജ്ജ് പറഞ്ഞു. ജില്ലാ കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിൽ പുഷ്പാർച്ചനയും സമഭാവന പ്രതിജ്ഞയും എടുക്കും. ഡി.സി.സി നടത്തുന്ന സൗജന്യ ഭക്ഷണപ്പൊതി വിതരണം നാളെ ഉച്ചയ്ക്ക് മെഴുവേലി പത്തിശേരി ഹരിജൻ കോളനിയിൽ സമഭാവനാ ദിനത്തിന്റെ ഭാഗമായി വിതരണം ചെയ്യുമെന്നും ബാബു ജോർജ്ജ് പറഞ്ഞു.