അടൂർ : കെ.എസ്.ആർ.ടി.സിഡിപ്പോയിൽ നിന്നും ജില്ലയ്ക്കുള്ളിലെ വിവിധ ഇടങ്ങളിലേക്ക് സർവീസ് ആരംഭിച്ചെങ്കിലും ലോക്ഡൗണിന്റെ ആലസ്യത്തിൽ നിന്നും ഉണരാതെ യാത്രക്കാരും ഡിപ്പോയും.ഇന്നലെ 14 സർവീസുകളാണ് ജില്ലാ ആസ്ഥാനത്തേക്കും എം.സി റോഡിലും കെ.പി റോഡിലുമായി നടത്തിയത്. ഇതിൽ ജില്ലാ ആസ്ഥാനത്തേക്ക് മാത്രമാണ് രാവിലെ നിശ്ചിത എണ്ണം യാത്രക്കാർ നിറഞ്ഞ് പോയത്. രാവിലെയും വൈകിട്ടും കുറേ യാത്രക്കാർ എത്തിയതൊഴിച്ചാൽ രാവിലെ 11 മുതൽ വൈകിട്ട് 4വരെ ഡിപ്പോ ഏറെക്കുറെ വിജനമായിരുന്നു.ഇതോടെ ബസ്ചാർജ്ജ് വർദ്ധിപ്പിച്ചിട്ടും പല സർവീസുകളും നഷ്ടത്തിലാണ് ഓടിയത്.

നടത്തിയ സർവീസുകൾ

അടൂർ - കടമ്പനാട് 2

കുളനട - ഏനാത്ത് 4

പഴകുളം - പുതുവൽ 4

അടൂർ - പത്തനംതിട്ട 4