പാറപ്പാട്: എസ് എൻ ഡി പി യോഗം പാറപ്പാട് 2863ാം ശാഖയിലെ അംഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് അഡ്വ. കെ.വി ജയപ്രകാശ് നിർവഹിച്ചു. സെക്രട്ടറി പി.ആർ ഉത്തമൻ, വൈസ് പ്രസിഡന്റ് അജി പ്രകാശ്, യൂണിയൻ കമ്മറ്റിയംഗം വി. ഉദയൻ, മറ്റ് കമ്മറ്റിയംഗങ്ങൾ, വനിതാ സംഘം പ്രസിഡന്റ് റ്റി.ആർ. രാധമ്മ, സെക്രട്ടറി കെ.എം. മോഹനം എന്നിവർ പങ്കെടുത്തു.