hitachi
ആടിയാനി തോട്ടിലെ മണ്ണും കാടും നീക്കം ചെയ്തപ്പോൾ

പത്തനംതിട്ട : ആടിയാനിതോടിലെ മണ്ണും കാടും ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്തു.

മണ്ണ് നിറഞ്ഞ് ഒഴുക്കു തടസപ്പെടുന്നതിനാൽ മഴക്കാലത്ത് തോടുകവിഞ്ഞ് വെള്ളം സമീപ വീടുകളിലേക്കെത്തും. വെള്ളം ഉയരുന്നതിന് മുമ്പ് മുനിസിപ്പൽ ചെയർപേഴ്‌സണും വാർഡ് കൗൺസിലറുമായ റോസ്ലിൻ സന്തോഷിന്റെ നേതൃത്വത്തിലാണ് തോടിന് പുനർജീവനം നൽകിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാസിംകുട്ടി,കൺവീനർ അനിതാകുമാരി ആശാ പ്രവർത്തക സുഗതകുമാരി, ഉമ,രഘുനാഥൻ,സരസ്വതി എന്നിവർ പങ്കാളികളായി.വാർഡ് സാനിട്ടേഷൻ സമിതിയുടെ നേതൃത്വത്തിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഉറവിട മാലിന്യ നിർമ്മാർജനം, ക്ലോറിനേഷൻ,കൊതുകു നശീകരണം വീടുകളിൽ ബോധവൽകരണം തുടങ്ങിയ മഴക്കാലപൂർവ പ്രവർത്തനങ്ങളും കുടുംബശ്രീയുടെയും ആശാ വർക്കർമാരുടെയും ചുമതലയിൽ വാർഡിൽ നടക്കുന്നുണ്ട്.