അടൂർ : കെ.എസ്.ആർ.ടി.സി ടിക്കറ്റ് വിലവർദ്ധന പിൻവലിക്കുക, കെ.എസ്.ആർ.ടി.സി പകൽകൊള്ള അവസാനിപ്പിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ചഅടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ബസ്സ് ഡിപ്പോയിൽ സമരം നടത്തി.ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. .യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനന്ദു പി കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് സിയാദ് , യുവമോർച്ച ജില്ല കമ്മിറ്റിഅംഗം റെജികുമാർ,യുവമോർച്ച ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ശരത് കുമാർ,അനിൽ കുമാർ ചെന്താമര,വിനോദ് മുരളി ,ശ്രീകുട്ടൻ ഏഴംകുളം, പ്രണവ് എന്നിവർ പങ്കെടുത്തു.