മല്ലപ്പള്ളി: ലോക്ഡൗണിൽ ഇളവ് വരുത്തിയതിനെ തുടർന്ന് മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയിൽ നിന്ന് 14 സർവീസുകൾ നടത്തി. കല്ലൂപ്പാറ വഴി തിരുവല്ല, വെണ്ണിക്കുളം വഴി കോഴഞ്ചേരി, എഴുമറ്റൂർ വഴി റാന്നി, ചുങ്കപ്പാറ എന്നിവിടങ്ങളിലേക്കും തിരിച്ചും രാവിലെ 7 മുതൽ സർവീസ് ആരംഭിച്ചു. ഉച്ചക്കുള്ള ഇടവേള ഒഴികെ അരമണിക്കൂർ ഇടവിട്ടാണ് സർവീസ് നടത്തിയത്. കൊവിഡ്-19 നിർവ്യാപന മാനദണ്ഡങ്ങൾ പ്രകാരം നടത്തിയ സർവീസുകളിൽ പൊതുവെ തിരക്ക് കുറവായിരുന്നുവെന്ന് ഇൻസ്‌പെക്ടർ ഇൻ ചാർജ്ജ് കെ.എസ്.വിനോദ് അറിയിച്ചു.