തിരുവല്ല: കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോയിൽ നിന്ന് ഇന്നലെ 19 സർവീസുകൾ നടത്തി. പത്തനംതിട്ട ,റാന്നി,ചക്കുളത്ത് കാവ്,കടപ്ര നിരണം വഴി വീയപുരം,ഓതറ എന്നിവിടങ്ങളിലേക്കായിരുന്നു സർവീസുകൾ. ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ട്രിപ്പുകളുടെ എണ്ണം കൂട്ടുമെന്ന് അധികൃതർ പറഞ്ഞു.