പന്തളം: ചാരായംവാറ്റിയതിന് പിടിയിലായ ആൾക്ക് കൊവി‌ഡ് പരിശോധനയ്ക്ക് ശേഷം ജയിൽവാസം. ജയിലിൽ കൊണ്ടുപോയ പൊലീസുകാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. തുമ്പമൺ മുട്ടം കൊല്ലംപറമ്പിൽ തെക്കേതിൽ രവി (48) യാണ് രണ്ട് ലിറ്റർ ചാരായവുമായി പന്തളം പൊലീസിന്റെ പിടിയിലായത്. കോടതി റിമാന്റ് ചെയ്ത ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ചെങ്കിലും കൊവിഡ് പരിശോധന വേണമെന്ന് ജയിൽ അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് തിരികെ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ രോഗലക്ഷണം ഇല്ലാത്തതിനാൽ വീണ്ടും സെൻട്രൽ ജയിലിൽ എത്തിച്ച് റിമാൻഡ് ചെയ്തു. പ്രാഥമിക പരിശോധനയിൽ പ്രതിക്ക് രോഗലക്ഷണമില്ലെങ്കിലും ഇയാളെ കോടതിയിലും ജയിലിലുമെത്തിച്ച രണ്ട്‌ പൊലീസുകാരോടും നിരീക്ഷണത്തിൻ കഴിയാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു.