പത്തനംതിട്ട : ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവീസ് നടത്തും. 380 ബസുകൾ സർവീസിനുണ്ടാകും. എല്ലാ ബസുകളും സർവീസ് നടത്താൻ സാമ്പത്തികമായി അനുവദിക്കാത്തതിനാൽ കുറച്ച് സർവീസുകൾ മാത്രമേ നടത്തുവെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സർവീസ് .

ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുമ്പ് ജില്ലയിൽ സ്വകാര്യ ബസുകൾ ഇരുപത് ശതമാനം മാത്രമേ സർവീസ് നടത്തിയിരുന്നുള്ളു. മാർച്ച് 8 ന് കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ പുറത്തിറങ്ങാതായി. സർവീസ് നടത്തിയാൽ പ്രതിസന്ധിയിലാകും എന്ന ഘട്ടത്തിലായിരുന്നു സ്വകാര്യ ബസുകൾ. മൂന്ന് മാസത്തിലധികമായി ബസുകൾ നിരത്തിലിറക്കിയിട്ടില്ല.

നിരവധി അറ്റകുറ്റപണികൾ ബസുകൾക്കുണ്ടെന്നും അവ പരിഹരിക്കുന്ന മുറയ്ക്കേ സർവീസ് നടത്തുവെന്നും ബസുടമ ഷാജി പറഞ്ഞു.