മല്ലപ്പള്ളി: കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി സി.എം.എസ്.ഹയർ സെക്കൻഡറി സ്‌കൂൾ ജംഗ്ഷൻ മുതൽ വെണ്ണിക്കുളം വരെയുള്ള ഭാഗങ്ങളിൽ നവീകരണപ്രവൃത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു. വെണ്ണിക്കുളത്തുനിന്ന് മല്ലപ്പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ കോമളം,തുരുത്തിക്കാട് വഴിയും, തിരിച്ച് എഴുമറ്റൂർ,വാളക്കുഴി വഴിയും,വെണ്ണിക്കുളത്തുനിന്ന് എഴുമറ്റൂർ,ചുങ്കപ്പാറ എന്നീ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ തുണ്ടിയിൽപടി,വരിക്കാനിക്കൽ,എഴുമറ്റൂർ റോഡുകളിലൂടെ സഞ്ചരിക്കണമെന്ന് പൊതുമരാമത്ത് ദേശീയപാത ബൈപ്പാസ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.