മല്ലപ്പള്ളി: കോൺഗ്രസ് മല്ലപ്പള്ളി മുൻ മണ്ഡലം പ്രസിഡന്റ് കെ.കെ.മണിയുടെ ഒന്നാം ചരമവാർഷികം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.പ്രസിഡന്റ് കെ.ജി.സാബു അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി കോശി പി. സഖറിയാ ഉദ്ഘാടനം ചെയ്തു ടി.ജി. രഘുനാഥപിള്ള, കീഴ്‌വായ്പൂര് ശിവരാജൻ നായർ,എ.ഡി.ജോൺ, ബിജു പുറത്തൂട്,റെജി പമ്പഴ,ബാബു താന്നിക്കുളം,ബിജി വർഗീസ്,തമ്പി പ്ലാംതോട്ടത്തിൽ, മധു പുന്നാനിൽ,മാത്യൂസ് പി.മാത്യു,അനിത ചക്കോ, കരുണകരൻ നായർ,പി. കുട്ടപ്പൻ,ശശിധരൻ നായർ,രവീന്ദ്രപ്പണിക്കർ,പി.പി.കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.