പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡി.ടി ഓഫീസ് മുന്നിൽ ഉപരോധസമരം നടത്തി ജില്ലാ പ്രസിഡന്റ് കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശരത് കുമാർ, ഹരി നീർവിളാകം, കലാധരൻ, ശ്യാം ശിവപുരം, പ്രണവ് പി.എസ്. മല്ലാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.