പത്തനംതിട്ട: കൊവിഡ്19 പശ്ചാത്തലത്തിൽ ജില്ലയിലെ മുതിർ പൗരൻമാരുടെ വിവരശേഖരണം നടത്തിയതായി ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു. അങ്കണവാടി പ്രവർത്തകർക്ക് ഇനിയും വിവരങ്ങൾ നൽകാൻ കഴിയാതെ ഏതെങ്കിലും മുതിർന്ന പൗരൻമാർ ഉണ്ടെങ്കിൽ 9446374328, 9747846471 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.