റാന്നി: ജനവാസ മേഖലയിൽ എത്തിയ കടുവയെ കെണിയിൽ വീഴ്ത്താൻ വനപാലകർ സ്ഥാപിച്ചിരുന്ന രണ്ട് കൂടുകൾ മാറ്റി. കടുവ വനത്തിലേക്ക് മടങ്ങിയെന്ന നിഗമനത്തിലാണ് നടപടി. ടാപ്പിംഗ് തൊഴിലാളിയെ കൊന്ന മേടപ്പാറ, പശുക്കിടാവിനെ കൊന്ന മണിയാർ എന്നിവിടങ്ങളിൽ നിന്ന് കൂടുകൾ മാറ്റിയിട്ടില്ല. മണിയാറിൽ വച്ചിരുന്ന മറ്റൊരു കൂടും ബൗണ്ടറിയിലെ കൂടുമാണ് മാറ്രിയത്.
കടുവയുടെ സാന്നിദ്ധ്യമില്ലാതായിട്ട് ഒരാഴ്ച കഴിഞ്ഞതിനാൽ ഈ മേഖലയിൽ ഉണ്ടാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് വനപാലകർ. മേയ് 13ന് ശേഷം കടുവ എത്തിയതിന് തെളിവില്ല. കടുവ വനത്തിലേക്ക് മടങ്ങുകയോ ചാവുകയോ ചെയ്തിട്ടുണ്ടെന്ന അനുമാനത്തിലാണ് വയനാട്ടിൽ നിന്നെത്തിയ വിദഗ്ദ്ധ സംഘം. ഇവരിൽ മിക്കവരും മടങ്ങി. വയനാട്ടിൽ നിന്നെത്തിച്ച കുങ്കിയാനയെ ചൊവ്വാഴ്ച തിരികെ കൊണ്ടു പോയിരുന്നു