21-tvla-accident
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം

തിരുവല്ല : ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. കേരളാ ബാങ്ക് തോട്ടഭാഗം ബ്രാഞ്ചിലെ സെക്യൂരിറ്റി കിഴക്കൻമുറി കൊട്ടയ്ക്കാട്ട് മാലിയിൽ രാജേഷ് (45) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5 മണിയോടെ ജോലിക്ക് പോകുമ്പോൾ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തെ ബി വൺ - ബി വൺ ജംഗ്ഷനിലായിരുന്നു അപകടം. സ്വകാര്യ ബസ് സ്റ്റാന്റ് റോഡിൽ നിന്ന് ടി.കെ റോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് മഴുവങ്ങാട് ഭാഗത്തു നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കറുകച്ചാൽ സ്വദേശികളായ മൂന്നംഗ കുടുംബം തിരുവൻവണ്ടൂരിലെ ബന്ധുവീട്ടിലെത്തി മടങ്ങുകയിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ രാജേഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.