പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത ആറന്മുള മണ്ഡലത്തിലെ ആറൻമുള, കുളനട, മെഴുവേലി പഞ്ചായത്തുകളിലെ റോഡുകൾക്ക് സാങ്കേതിക അനുമതിയായെന്ന് വീണാജോർജ് എം.എൽ.എ അറിയിച്ചു.
പഞ്ചായത്ത്, റോഡ് എന്ന ക്രമത്തിൽ- ആറൻമുള: മൂർത്തി മന്നത്ത് തെക്കേ വശം റോഡ്, കലയവരമ്പ് കോളനി റോഡ്, വൈ.എം.സി.എ പടി തളിക്കാട്ടിൽ പടി, കളരിക്കോട് ആക്കനാട്ട് പടി റോഡ്, മണ്ണംകുപ്പി കുരങ്ങാട്ട് മല റോഡ്, മലമുറ്റം ഒഴൂർ കടവ് റോഡ്, മണക്കാലിൽ റോഡ്, ആറാട്ട് പുഴ നീർവിളാകം റോഡ്, അമ്പത്തും പടി കനാൽപ്പടി റോഡ്.കുളനട: ഇടവട്ടം കോളനി റോഡ്, കരിമ്പിൻ കാലാ കുറുമ്പിൻ പടി - കോണാത്തു മൂല റോഡ്, താനുവേലിൽ പടി പള്ളിയിൽ പടി റോഡ്, കല്ലുവരമ്പ് മാന്തുക ക്ഷേത്രം റോഡ്, മണ്ണു വടക്കേപ്പടി എഴുവങ്കൽ പടി റോഡ്, മാന്തുക ക്ഷേത്രം കോട്ട വയൽപടി കല്ലും കൂട്ടത്തിൽ പടി റോഡ്, തോണ്ടത്രകാലാപടി പത്തിപറമ്പിൽ റോഡ്, തെക്കേ മണ്ണിൽപടി പനമ്പള്ളിൽ റോഡ്, ദേശീയ വായനശാലാപടി പുക്കൈത പടി റോഡ്.മെഴുവേലി: എച്ച്.എസ് വലിയ മണ്ണിൽ പടി - പത്തിശേരി. മെഴുവേലിയിലെ നെടിയകാല - കുളക്കട മൂലൂർ ജംഗ്ഷൻ റോഡിന് പുതിയ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമർപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.