പത്തനംതിട്ട : കുമ്പളാംപൊയ്ക സ്വദേശിയായ പത്തൊമ്പതുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി കുമ്പളാംപൊയ്ക കണ്ണംപാറ ചരുവിൽ സനോജ് (38) പൊലീസ് നിരീക്ഷണത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.മേസ്തിരിപ്പണി തൊഴിലാളിയായ സനോജ് സംഭവത്തിന് ശേഷം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു ചെങ്ങറമുക്ക് കൊച്ചയ്യത്ത് കണ്ണംപാറ കുഞ്ഞുമോന്റെ മകൾ രാധിക(19)യ്ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം.
പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ അറസ്റ്റ് ചെയ്യുമെന്ന് മലയാലപ്പുഴ സി.ഐ. വിനോദ് പറഞ്ഞു.