പത്തനംതിട്ട : ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഒാഫീസുകളിൽ ഹാജരാകാൻ കഴിയാത്ത സർക്കാ‌ർ ജീവനക്കാർ കളക്ടറേറ്റിൽ റിപ്പോർട്ട് ചെയ്തു. ഇന്നലെ കുറച്ച് ജീവനക്കാർ മാത്രമാണെത്തിയത്. മറ്റുള്ളവരെ ഫോണിൽ വിളിച്ച് ജോലി വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ജീവനക്കാരെത്തിയത് കളക്ടറേറ്റിൽ തിരക്ക് സൃഷ്ടിച്ചിരുന്നു. പഞ്ചായത്തിലേക്കും താലൂക്കിലേക്കുമാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ലോക്ക് ഡൗണിൽ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ അതാത് ജില്ലകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ടായിരുന്നു. ഇവരെ കൊവിഡ‌് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും കളക്ടർമാരോട് അറിയിച്ചിരുന്നു.

ബുധനാഴ്ച സാമൂഹിക അകലം പോലും പാലിക്കാതെ കളക്ടറേറ്റിൽ ഇരുന്നൂറോളം ജീവനക്കാർ എത്തിയത് വിവാദമായിരുന്നു.