അടൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ആചരിച്ചു. അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു . കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു . ഏഴംകുളം അജു , അഡ്വ. ബിജു വർഗീസ്, എസ് ബിനു , ബാബു ദിവാകരൻ, കുഞ്ഞൂഞ്ഞമ്മ ജോസഫ് , ആനന്ദപ്പള്ളി സുരേന്ദ്രൻ, ഷിബു ചിറക്കരോട്, നിസാർ കാവിളയിൽ , ജോയി ജോർജ് , എം കെ കൃഷ്ണൻകുട്ടി , കെ.പി ആനന്ദൻ , സി.റ്റി കോശി , ഗോപു കരുവാറ്റ ,ഫെന്നി നൈനാൻ, തൗഫീഖ് രാജൻ , അംജിത് അടൂർ തുടങ്ങിയവർ പ്രസംഗിച്ചു.

ഏറത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഷൈലേന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഡി. സി. സി ജനറൽ സെക്രട്ടറി എസ്.ബിനു ഉദ്ഘാടനം ചെയ്തു. എൻ കണ്ണപ്പൻ, മറിയാമ്മ തരകൻ ,ശിവശങ്കരപിള്ള, ഉദയഭാനു, പ്രകാശ് വയല, സജി വയല,രഞ്ചു, എലിസബത്ത് ബാബു, സാജൻ തടത്തിൽ, രതീഷ് എന്നിവർ പങ്കെടുത്തു.

പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനശ്രീ ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഹരികുമാർ മലമേക്കര, ഭാസ്കരൻ പിള്ള, മനു നാഥ്‌, കുര്യൻ കോശി, റോയ് മിത്രപുരം, മനു ചാല, എന്നിവർ സംസാരിച്ചു.

അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ജന:സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. ബാബു ദിവാകരൻ, ആനന്ദപ്പള്ളി സുരേന്ദ്രൻ, നിതീഷ് പന്നിവിഴ, തൗഫീഖ് രാജൻ, വർഗീസ് മാത്യൂ, റോബിൻ ജോർജ്ജ്,എബി തോമസ്, അലക്സ്, അഖിൽ, സുനിൽ തയ്യിൽ, ജയ്സൺ എന്നിവർ പ്രസംഗിച്ചു.

പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. റെജീ കാസീം, പഴകുളം മുരളി, ബിന്ദുസുരേഷ്, മധു കൊല്ലന്റയ്യം,അനന്ദുബാലൻ,ബിജുബേബി, സോമരാജൻ, ബിജുകുമാർ എന്നിവർ നേതൃത്വം നൽകി.