അടൂർ : കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകസംഘം പള്ളിക്കൽ മേഖലാകമ്മറ്റിയുടെ നേതൃത്വത്തിൽ പഴകുളം പോസ്റ്റ് ഒാഫീസിന് മുന്നിൽ ധർണ നടത്തി .കർഷകസംഘം ജില്ലാ ട്രഷറർ പി. ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കെ സോമനാഥൻ പിളള അദ്ധ്യക്ഷതവഹിച്ചു. സദാശിവകുറുപ്പ്, ആർ.സുരേഷ്, ഷൈജുവലിയവിള, ബിജു സി. ബി, രാജനുണ്ണിത്താൻ, ബസന്ത് എന്നിവർ പങ്കെടുത്തു.