കടമ്പനാട് : ചിറ്റയം ഗോപകുമാർ എം.എൽ.എ കടമ്പനാട് ഗ്രാമപഞ്ചായത്തിൽ വിളിച്ചുചേർത്ത യോഗം യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. ത്രിതല പഞ്ചായത്ത് പദ്ധതികൾ സ്വന്തം പേരിലാക്കാൻ എം.എൽ.എ ശ്രമിക്കുന്നെന്നും വെള്ളപ്പൊക്ക ദുരിതാശ്വാസം നൽകിയില്ലെന്നും മറ്റും ആരോപിച്ചായിരുന്നു ബഹിഷ്കരണമെന്ന് പഞ്ചായത്ത് അംഗങ്ങളായ സി. കൃഷ്ണകുമാർ, ബിജിലി ജോസഫ്, രാധാമോൾ, രാജലക്ഷ്മി, ഉഷാ വിജയൻ ,കെ ജി ശിവദാസൻ , കാർഷിക വികസന സമിതി അംഗങ്ങളായ വൈ രാജൻ, ജോസ് കടമ്പനാട് എന്നിവർ പറഞ്ഞു.