പത്തനംതിട്ട : റാന്നി വലിയകുളം എൽ.പി സ്കൂളിലെ കാട് ഡി.വൈ.എഫ്.ഐ വലിയകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. സ്കൂളിൽ കാട് വളർന്നതിനെക്കുറിച്ച് കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് യുവാക്കൾ രംഗത്തിറങ്ങിയത്. സമീപത്തെ മറ്റ് സ്കൂളുകൾ വൃത്തിയാക്കിയാലും ആരും തിരിഞ്ഞുനോക്കാതെ കാടുപിടിച്ച് കിടക്കുന്ന സ്കൂളാണിത്.
ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്ന കാലമായതിനാൽ മഴക്കാല ശുചീകരണ പ്രവർത്തനം നടത്തുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തിയത്. ഇഴജന്തുക്കളും കാട്ടുപന്നിയും കാട്ടിൽ ഉണ്ടായിരുന്നു
സി.പി.എം റാന്നി ഏരിയ കമ്മിറ്റി അംഗം എ.ആർ വിക്രമൻ, പി.എം വലിയകുളം ലോക്കൽ കമ്മിറ്റി അംഗം ഒ.എൻ മധുസൂദനൻ, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് രാഹുൽ, മേഖലാ സെക്രട്ടറി അതുൽ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.