പത്തനംതിട്ട : കേരളാ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം സദ്ഭാവനാദിനമായി ആചരിച്ചു. എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ, സെക്രട്ടറിയേറ്റ് അംഗങ്ങളായ കോശി മാണി,പി.എസ്.വിനോദ് കുമാർ, ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്,ജില്ലാ ട്രഷറർ ഷിബു മണ്ണടി,ജില്ലാ ജോയിന്റ് സെക്രട്ടറി ഗീതാ സി. എന്നിവർ പങ്കെടുത്തു.