കോഴഞ്ചേരി :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം കോഴഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴഞ്ചേരി പോസ്‌റ്റോഫീസിനു മുമ്പിൽ ധർണ നടത്തി. കർഷക സംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു സോണി കൊച്ചുതുണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ. വിജയൻ, ബിജിലി പി. ഈശോ, മാമ്മൻ എം. മാമ്മൻ, റെജി ഏബ്രഹാം മാത്യു, റോബി വടക്കേ പറമ്പിൽ, കെ. ജെ. ജയിംസ്്കുട്ടി എന്നിവർ പ്രസംഗിച്ചു.