krishi
ഹരിതം 2020 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കൃഷിത്തോട്ടം പദ്ധതി അടൂരിൽ മുൻമന്ത്രി സി. ദിവാകാരൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ഹരിതം 2020 ന്റെ ഭാഗമായി സി.പി.ഐ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിത്തോട്ടങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഗ്രീൻവാലിക്ക് സമീപം മൂന്ന് ഏക്കറിൽ നടപ്പാക്കുന്ന കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം മുൻമന്ത്രിയും സി.പി.ഐ നേതാവുമായ സി.രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ,ചിറ്റയം ഗോപകുമാർ എം. എൽ.എ,മുണ്ടപ്പള്ളി തോമസ്,ഏഴംകുളം നൗഷാദ്,ഡി.സജി,ടി.മുരുകേഷ്,അരുൺ കെ.എസ്.മണ്ണടി,അടൂർ സേതു,ബി.ലത, ഗ്രീൻവാലി എം.ഡി.മോഹനചന്ദ്രൻ,രമേശ് വരിക്കവേലിൽ,എസ്.അഖിൽ തുടങ്ങിയവർ പങ്കെടുത്തു.