പത്തനംതിട്ട : കേരള സാങ്കേതിക സർവ്വകലാശാല 2019 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടെക് പരീക്ഷയിൽ സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള എൻജിനിയറിംഗ് കോളേജ് മികച്ച വിജയം നേടി. വിജയ ശതമാനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ 33-ാം സ്ഥാനവും കരസ്ഥമാക്കി. എസ്.ജി.പി ആവറേജിൽ ആൽബിൻ മാത്യു ജോസഫ് (സി.എസ്.ഇ), സാന്ദ്ര പ്രമോദ് (ഇ.ഇ.ഇ), ഫൈസിമോൾ (സി.ഇ), കാവ്യ മരിയ സൈമൺ (ഇ.സി) എന്നീ വിദ്യാർത്ഥികൾ മുന്നിലെത്തി.