പത്തനംതിട്ട: കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ ഏഴ് വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 79 പ്രവാസികൾ കൂടി എത്തി. ഇവരിൽ 48 പേരെ കൊവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചു.
കുവൈറ്റ് - തിരുവനന്തപുരം വിമാനത്തിൽ 23 സ്ത്രീകളും 16 പുരുഷൻമാരും ആറു കുട്ടികളും ഉൾപ്പെടെ ജില്ലക്കാരായ 45 പേരാണുണ്ടായിരുന്നത്. ഇവരിൽ 26 പേരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ഏഴ് ഗർഭിണികൾ അടക്കം 19 പേർ വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു.
ലണ്ടൻ - കൊച്ചി വിമാനത്തിൽ ജില്ലക്കാരായ നാല് സ്ത്രീകളും മൂന്നു പുരുഷൻമാരും ഉൾപ്പെടെ എഴു പേരാണ് എത്തിയത്. നാലു പേരെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. ഒരു ഗർഭിണിയും പ്രായമായ രണ്ടുപേരും വീടുകളിൽ നിരീക്ഷണത്തിലാണ്.
ദുബായ് - കൊച്ചി വിമാനത്തിൽ ജില്ലക്കാരായ നാല് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പെടെ എഴു പേരാണ് എത്തിയത്. രണ്ടു പേരെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. രണ്ടു ഗർഭിണി അടക്കം അഞ്ചു പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.
മോസ്‌കോ - തിരുവനന്തപുരം വിമാനത്തിൽ രണ്ട് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പെടെ അഞ്ചു പേരാണ് എത്തിയത്. ഇവർ അഞ്ചു പേരും കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്.
മനില - കൊച്ചി വിമാനത്തിൽ ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പെടെ ഒൻപതു പേരാണ് എത്തിയത്. ഒൻപതുപേരും കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
റിയാദ് - കണ്ണൂർ വിമാനത്തിൽ മൂന്നു ഗർഭിണികൾ അടക്കം നാലു പേരാണ് എത്തിയത്. ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്.
സലാല - കരിപ്പൂർ വിമാനത്തിൽ ജില്ലക്കാരായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് എത്തിയത്. ഇവർ രണ്ടുപേരും കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
ട്രെയിനിൽ 92 പേർകൂടി എത്തി
പത്തനംതിട്ട: ന്യൂഡൽഹി - തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനിൽ ജില്ലക്കാരായ 92 പേർകൂടി എത്തി. ഇവരിൽ 43 പേർ എറണാകുളം റെയിൽവേ സ്റ്റേഷനിലും 49 പേർ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും ഇറങ്ങി.
ഇന്നലെ പുലർച്ചെ 1.30ന് എറണാകുളത്ത് നിറുത്തിയ ട്രെയിനിൽ പത്തനംതിട്ട ജില്ലക്കാരായ 43 പേരാണ് ഇറങ്ങിയത്. ഇതിൽ 23 പുരുഷൻമാരും 19 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടും. ഇവരെ കെ.എസ്.ആർ.ടി.സി ബസിൽ രാവിലെ 6.30ന് പത്തനംതിട്ട ഇടത്താവളത്തിൽ എത്തിച്ചു. ഏഴു പേരെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി. 36 പേർ വീടുകളിൽ എത്തി നിരീക്ഷണത്തിൽ പ്രവേശിച്ചു.
പുലർച്ചെ 5.30നാണ് ട്രെയിൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവിടെ 26 പുരുഷൻമാരും 21 സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടെ ജില്ലക്കാരായ 49 പേരാണ് ഇറങ്ങിയത്. 22 പേർ അവിടെ നിന്ന് ടാക്‌സികളിൽ വീടുകളിൽ എത്തി നിരീക്ഷണത്തിൽ പ്രവേശിച്ചു.
27 പേരെ കെ.എസ്.ആർ.ടി.സി ബസിൽ വ്യാഴാഴ്ച്ച രാവിലെ 8.30 ന് പത്തനംതിട്ട ഇടത്താവളത്തിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിലും മിനി ബസിലുമായി ഇവരെ കൊവിഡ് കെയർ സെന്ററിലേക്കും സ്വന്തം വീടുകളിലും എത്തിച്ച് നിരീക്ഷണത്തിലാക്കി. തിരുവനന്തപുരത്ത് എത്തിയവരിൽ മൂന്ന് പേരെ കൊവിഡ് കെയർ സെന്ററിലും 46 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.