തണ്ണിത്തോട്: കോന്നി എക്‌സൈസ് തൂമ്പാക്കുളത്ത് നിന്ന് ഒരു ലിറ്റർ ചാരായവും 70 ലിറ്റർകോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. തൂമ്പാക്കുളം, മനീഷ് ഭവനിൽ മോഹനനെതിരെ (കൊല്ലൻ മോഹനൻ) കേസെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ജി.പ്രശാന്ത്, ആർ. സന്തോഷ്, എ.അയൂബ് ഖാൻ, ഡി.അജയകുമാർ, എം.മുകേഷ്, ഷെഹിൻ, ആർ.രജിത, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.