cake

പത്തനംതിട്ട : നടൻ മോഹൻലാലിന്റ അറുപതാം ജന്മദിനത്തിൽ ജന്മനാട്ടിലെ പാവപ്പെട്ടവർക്കായുള്ള സന്നദ്ധപ്രവർത്തനങ്ങളിലായിരുന്നു ഫാൻസ് അസോസിയേഷൻ . കോഴഞ്ചേരി ജനറൽ ആശുപത്രിയിൽ ആയിരുന്നു തുടക്കം. 1000 കുപ്പിവെള്ളം ആശുപത്രിയിൽ വിതരണം ചെയ്തു. ഡോക്ടർമാർക്കൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേക്കു മുറിച്ച് സന്തോഷം പങ്കുവച്ചു. തെരുവിലുള്ളവർക്കും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കും ആഹാരം നൽകി. ഇതിനിടയിൽ രക്തദാനവും നടത്തി. ശബരി ശരണാലയത്തിൽ ഉച്ചഭക്ഷണവും നൽകി. വടശ്ശേരിക്കരയിൽ അമ്പതിനായിരം രൂപ പാവപ്പെട്ട കുടുംബത്തിന് ധനസഹായം നൽകി. കൂടാതെ ജില്ലയിൽ ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയുടേയും പ്ലസ് ടു വരെയുള്ള പഠന ചെലവുകളും വഹിക്കുന്നുണ്ട്.

മുൻ വർഷങ്ങളിൽ ഇലന്തൂരിലുള്ള തറവാട്ടുവിട്ടിൽ എത്തി ആഘോഷം നടത്തിയിരുന്നു.

ഇലന്തൂർ പരിയാരം മണപ്പാടത്ത് വീട്ടിൽ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടേയും മകനാണ് മോഹൻലാൽ. ജനിച്ചത് പത്തനംതിട്ടയിലെങ്കിലും വളർന്നത് തിരുവന്തപുരത്തായിരുന്നു. അയിരൂർ മുക്കന്നൂരിലെ അപ്പച്ചിയുടെ വീട്ടിലായിരുന്നു അവധിക്കാലം. 2018 ലെ പ്രളയത്തിൽ അയിരൂർ മുങ്ങിയപ്പോൾ മോഹൻലാൽ സഹായം നൽകിയിരുന്നു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പിറന്നാൾ ദിനം സന്നദ്ധപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.

രാജീവ്,

ജില്ലാ പ്രസിഡന്റ്,

മോഹൻലാൽ ഫാൻസ് അസോസിയേഷൻ