22-thannithodu-samaram
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു നീക്കം ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ മെമ്പർമാർ സത്യഗ്രഹം നടത്തുന്നു

തണ്ണിത്തോട് : ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു നീക്കംചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ മെമ്പർമാർ സത്യഗ്രഹം നടത്തി.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള സെന്ററിന്റെ പണി തീർത്തിട്ടില്ല. 2016-17 വർഷം മാലിന്യ സംസ്‌കരണപരിപാടിക്കായി ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ ഗ്രാമ പഞ്ചായത്തിന് നൽകിയിരുന്നെങ്കിലും നടപ്പാക്കാതെ തുക നഷ്ടപ്പെടുത്തിയതായി സി.പി..എം ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് ആരോപിച്ചു. നിലവിൽ ചന്തയിലെ ഒരു മുറിയിലാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. സ്ഥലപരിമിതി കാരണം ഇവിടെ ശേഖരിക്കാൻ ഹരിതകർമ്മ സേനയ്ക്ക് കഴിയുന്നില്ല. ഈ മുറിക്കു പുറത്ത് ധാരാളം പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നത് പരിസരവാസികൾക്കും, കൃഷിഭവൻ, എ.ഇ ഓഫീസ്, ലൈബ്രറി, വില്ലേജ് ഓഫീസ് , അങ്കണവാടി എന്നിവയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

സത്യഗ്രഹത്തിന് പ്രതിപക്ഷനേതാവ് കെ. വി. സുഭാഷ് നേതൃത്വം നൽകി. ഗ്രാമപഞ്ചായത് മെമ്പർ പി.കെ.ഗോപി ഉദ് ഘാടനം ചെയ്തു. അംഗങ്ങളായ ഷീജ സുരേഷ്, ടിജോ തോമസ് എന്നിവർ പ്രസംഗിച്ചു. അതേ സമയം പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യപ്രശ്നമില്ലെന്നും സമരം രാഷ്ട്രീയ പ്രേരിതമാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി പറഞ്ഞു.